|    Jan 23 Mon, 2017 10:28 pm

എന്തും അതിര്‍ത്തി കടത്താം; ആര്യങ്കാവ് ചെക്‌പോസ്റ്റിലൂടെ

Published : 5th October 2016 | Posted By: Abbasali tf

പുനലൂര്‍: കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവ് സംയുക്ത ചെക്‌പോസ്റ്റ് വഴിയാണ് തമിഴന്റെ അധ്വാനം കേരളത്തിലെക്കെത്തുന്നത്. കൂട്ടത്തില്‍ അധികൃതരുടെ ഒത്താശയും മൗനാനുവാദവും കൂടിയാകുമ്പോള്‍ നിരോധിച്ചവയും കടത്താം . ഇതിനു ഉദാഹരണമാണ് ഇന്നലെ പുനലൂരില്‍ നിന്നും പിടികൂടിയ പാന്‍മസാല ശേഖരം. ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ അതിര്‍ത്തി കടന്നു കേരളത്തിലേക്കെത്തുന്ന വാഹനങ്ങളില്‍ പരിശോധന പേരിനു മാത്രമാണ് നടക്കുന്നത് . ചരക്കു ലോറികളില്‍ എത്തിക്കുന്ന ചരക്കുകള്‍ നീളമുള്ള കമ്പി  ഉപയോഗിച്ചു കുത്തിനോക്കുകയാണ് ഇവിടെ പതിവ് . പൂവിനും പഴത്തിനും പച്ചക്കറിക്കുമോപ്പം പാന്‍മസാലയും കഞ്ചാവുമുള്‍പ്പടെ അതിര്‍ത്തി കടന്നെത്തുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക