|    Apr 23 Sun, 2017 1:25 pm
FLASH NEWS

എന്തിനുമുള്ള അടിസ്ഥാന യോഗ്യത ആര്‍എസ്എസ്സുകാരനാവുക എന്നതായി: പിണറായി

Published : 11th November 2016 | Posted By: Navas Ali kn

pinarayi-vijayan

എന്തിനുമുള്ള അടിസ്ഥാന യോഗ്യത ആര്‍എസ്എസ്സുകാരനാവുക എന്നതായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം 11ാം സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രവും വിദ്യാഭ്യാസവും സംസ്‌കാരവുമെല്ലാം കാവിവല്‍ക്കരിക്കാനുള്ള കുല്‍സിത നീക്കം ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സേതുവിനെ മാറ്റിയപ്പോള്‍ പ്രതികരിക്കാന്‍ നമ്മുടെ പല എഴുത്തുകാരും അറച്ചു. സേതുവിനെ മാറ്റി പകരം പ്രതിഷ്ടിച്ചത് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റെ പത്രാധിപരായ ബല്‍ദേവ് ശര്‍മ്മയെ ആണ്. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ കൃത്രിമ ചരിത്രം ഉണ്ടാക്കി. രാജ്യത്ത് ജാതി വ്യവസ്ഥയും ചാതുര്‍വര്‍ണ്യവും കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതിനെതിരേ എഴുത്തുകാര്‍ അവരുടെ സൃഷ്ടികളിലൂടെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യത്വം സംരക്ഷിക്കുന്ന ചേരിയും അതിനെ ഞെരിച്ചമര്‍ത്തുന്നവരുടെ ചേരിയും വളരെ വ്യക്തമാണ്.  എഴുത്തിനുള്ള സ്വാതന്ത്ര്യത്തെ ഇത്രത്തോളം ഞെരിച്ചമര്‍ത്തിയ കാലഘട്ടം  മുന്‍പ് ഉണ്ടായിട്ടില്ല. ഭയരഹിതമായി വരക്കാനോ എഴുതാനോ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരേ പ്രതികരിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ തയ്യാറാവണം പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day