|    Sep 23 Sun, 2018 12:06 am
FLASH NEWS
Home   >  Editpage  >  Second edit  >  

എന്തിനിത്ര പഞ്ചസാര?

Published : 9th January 2017 | Posted By: fsq

എന്തിനിത്ര പഞ്ചസാര കഴിച്ച് തടി കേടാക്കുന്നു എന്ന് നിരന്തരം ചോദിച്ച് ലോകത്തെമ്പാടുമുള്ള ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ചുകൊണ്ടേയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയും മറ്റ് ആഗോള പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളും. എന്നാല്‍, പഞ്ചസാരയെക്കുറിച്ച് അത്രയേറെ പറഞ്ഞു പേടിപ്പിക്കാനൊന്നുമില്ലെന്നും വേണ്ടത്ര തെളിവുകളുടെ പിന്‍ബലം അതിനില്ലെന്നുമുള്ള ഒരു ശാസ്ത്രപ്രബന്ധം ഈയിടെ വൈദ്യശാസ്ത്രരംഗത്ത് അല്‍പം കോലാഹലമുണ്ടാക്കി. ദ അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന പ്രസിദ്ധീകരണത്തില്‍ പ്രഫ. ബ്രാഡ്‌ലി സി ജോണ്‍സണ്‍ എഴുതിയ ലേഖനത്തിലാണ് ലോകാരോഗ്യ സംഘടനയെ ചോദ്യം ചെയ്തിരിക്കുന്നത്. ലോക മാര്‍ക്കറ്റില്‍ ചൂടപ്പംപോലെ വിറ്റുപോവുന്ന വ്യാവസായിക ഭക്ഷ്യോല്‍പന്നങ്ങള്‍ കഴിച്ച് കുട്ടികളും മുതിര്‍ന്നവരുമെല്ലാം പൊണ്ണത്തടിയന്‍മാരും പ്രമേഹരോഗികളുമൊക്കെയായിക്കൊണ്ടിരിക്കുന്നുവെന്നും, പഴവര്‍ഗങ്ങളും പച്ചക്കറികളും ക്ഷീരോല്‍പന്നങ്ങളുമൊഴികെയുള്ള ഭക്ഷ്യവസ്തുക്കള്‍ പരമാവധി കുറച്ചാല്‍ മാത്രമേ ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുകയുള്ളൂവെന്നും മുന്നറിയിപ്പും മാര്‍ഗദര്‍ശനവും നല്‍കിയിട്ടുണ്ട് ഈ ലോകാരോഗ്യ സംഘടനകളൊക്കെയും. അതിനു തുരങ്കംവയ്ക്കുകയാണ് ബ്രാഡ്‌ലിയെപ്പോലുള്ള കപട ശാസ്ത്രജ്ഞന്‍മാര്‍ ചെയ്യുന്നതെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലം, ഇന്റര്‍നാഷനല്‍ ലൈഫ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പണം വാങ്ങി തട്ടിക്കൂട്ടിയ പ്രബന്ധമാണിതെന്നതാണ്. കൊക്കകോല, ജനറല്‍ മില്‍സ്, മോണ്‍സാന്റോ, കെല്ലഗ്‌സ്, ക്രാഫ്റ്റ് ഫുഡ്‌സ് തുടങ്ങി ഫുഡ് ഇന്‍ഡസ്ട്രിയിലെ അതിഭീമന്‍മാരുടെ സാമ്പത്തിക സഹായത്തോടെ വാഷിങ്ടണ്‍ ഡിസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ട്. പൊതുജനാരോഗ്യ താല്‍പര്യങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ ശാസ്ത്രജ്ഞരെ കൂലിക്ക് ഉപയോഗിക്കുന്നതിന്റെ ഉദാഹരണം ഇത് ആദ്യത്തേതല്ലെന്ന് വിമര്‍ശകര്‍ പറയുന്നത് വെറുതെയല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss