|    Aug 21 Tue, 2018 12:27 am
FLASH NEWS
Home   >  Kerala   >  

‘എന്തായിരുന്നു താങ്കള്‍ക്ക് ജന്മദിനങ്ങള്‍ കുറഞ്ഞു പോയത്?’ ടി പിയുടെ ഓര്‍മ്മക്ക് മുന്നില്‍ ആയിരങ്ങളുടെ പ്രണാമം

Published : 23rd July 2018 | Posted By: afsal aph

‘ഇന്ന് എന്റെ ചേട്ടന്റെ 57 ാം ജന്മദിനം. ഇന്ന് പുലര്‍ച്ചെ 12.12ന്  ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ ഫേസ് ബുക്കില്‍ കുറിച്ചത് ഇത്രമാത്രം. ഇതോടെ ടി പി ചന്ദ്രശേഖരന് പ്രണാമം അര്‍പ്പിച്ചും സിപിഎം ഭീകരതക്കെതിരേ കമ്മന്റുകള്‍ പോസ്റ്റ് ചെയ്തും ആയിരങ്ങളെത്തി. മൂവായിരത്തിലധികം പേര്‍ ലൈക്കടിച്ചും രണ്ടായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തും ടി പി ചന്ദ്രശേഖരന്റെ ഓര്‍മ്മയില്‍ പങ്കാളികളായി. സഖാവിന് പ്രണാമം, രക്തസാക്ഷി മരിക്കുന്നില്ല തുടങ്ങി നിരവധി കമ്മന്റുകല്‍ രമയുടെ പോസ്റ്റിന് താഴെ നിറഞ്ഞു. സിപിഎം കൊലയാളികല്‍ സഞ്ചരിച്ച ഇന്നോവ കാറിന് പിന്നില്‍ മാശാ അല്ലാ സ്റ്റിക്കര്‍ പതിച്ചത് ചൂണ്ടിക്കാട്ടി സിപിഎം വര്‍ഗീയത തുലയട്ടെ എന്ന നൂറുകണക്കിന് കമ്മന്റുകളും പോസ്റ്റിന് താഴെ നിരന്നു.

കെ കെ രമയുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത് ഇങ്ങനെ.

‘എന്തായിരുന്നു താങ്കള്‍ക്ക് ജന്മദിനങ്ങള്‍ കുറഞ്ഞു പോയത്?
സഹപ്രവര്‍ത്തകരെ അറിയാതെ പോയതോ?
അതോ? അറിഞ്ഞെന്ന് അവര്‍ക്ക് മനസ്സിലായതോ?
ആദര്‍ശം പറഞ്ഞതോ? പഠിപ്പിച്ചതോ?
അവസാനം ഒന്ന് ചോദിച്ചോട്ടെ?????
സഖാവായതോ?
ഒഞ്ചിയത്തെ ജനങ്ങളില്‍ ഇന്നും ജീവിക്കുന്ന സഖാവിന്………….. സല്യൂട്ട്……….’

സിപിഎം ഭീകരതയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുള്ള കമ്മന്റുകളും പോസ്റ്റിന് താഴെ കാണാം.

പ്രസക്തമായ കമ്മന്റുകള്‍…….
‘സ്വയം ചിതറി വീഴുമ്പോഴും ചിതറിപ്പോവുമായിരുന്ന പലതിനെയും കൂട്ടിച്ചേര്‍ക്കുന്ന ജീവിതങ്ങളുണ്ട്.
സ്വയം ഉരുകിയാളിനിന്ന് വെളിച്ചമാവുന്ന ചിലത്…
ഓര്‍ക്കാട്ടേരി അങ്ങാടിയിലൂടെ പോവുമ്പോള്‍ ഒരു തെരുവുവിളക്കിന്റെ തൂണും ചാരി നില്‍ക്കുന്ന ടി പി യുടെ ചിരി തൂകിയ മുഖത്തെക്കുറിച്ചു പറഞ്ഞത് കെ എസ് ബിമലാണ്.
2012 മെയ് 4നു ശേഷം അതിലെ കടന്നു പോവുന്ന രാത്രികളില്‍ ആ വിളക്കുകാല്‍ ഉള്ളില്‍ നിറയ്ക്കുന്ന ശൂന്യതയുടെ നീറ്റലിനെക്കുറിച്ചും…
എത്ര വഴിവിളക്കുകളാണ് അണഞ്ഞു പോവുന്നത്…
നമ്മള്‍ സ്വയം വെളിച്ചമാവാന്‍ ശപിക്കപ്പെട്ടിരിക്കുന്ന അവരുടെ സഖാക്കള്‍’

-ജനങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കട്ടെ എന്നുമെന്നും.

-ധീരനായ കമ്യുണിസ്റ്റ് നേതാവിന് പ്രണാമം

-കൊന്നതാണ് സിപിഎം കാപാലികര്‍

-കമ്മ്യൂണിസ്റ്റ് ഭീകരതയ് മുന്നില്‍ ജീവന്‍ ബലി നല്‍കേണ്ടി വന്ന ടി.പി.ക്ക് അദ്ദേഹം ത്തിന്റെ രാഷ്ട്രീയത്തോട് താല്‍പര്യം ഇല്ലങ്കിലും ഒരു പി.ടി. പൂക്കള്‍ അര്‍പ്പിക്കുന്നു പ്രണാമം.ടി.പി.യും ജയകൃഷ്ണന്‍ മാസ്റ്ററ്റം എന്നും ഈ ഭീകരതയുടെ ഒരു ചിഹ്നമായി എന്നും നില്‍ക്കും

റെവലൂഷ്യണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി)യുടെ സ്ഥാപക നേതാവായധ1പ ഒഞ്ചിയം സ്വദേശി ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss