|    Jun 23 Sat, 2018 6:30 am
FLASH NEWS

‘എനിക്കെന്റെ കെവിനെ തിരിച്ചുതരണം’ മെഡിക്കല്‍ കോളജില്‍ കരളലിയിക്കുന്ന കാഴ്ച

Published : 29th May 2018 | Posted By: kasim kzm

ആര്‍പ്പൂക്കര: എനിക്കെന്റെ കെവിനെ തിരിച്ചുതരുമോ…. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മൂന്നാംവാര്‍ഡില്‍നിന്നുമായിരുന്നു കരളലിയിക്കുന്ന ഈ രോദനമുയര്‍ന്നത്. തന്റെ ഭത്താവ് കൊലചെയ്യപ്പെട്ടതറിഞ്ഞ് ഭര്‍തൃ പിതാവിനെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള നവവധുവിന്റെ രോദനം കേട്ടുനിന്ന ഏവരെയും ഈറനണിയിക്കുന്നതായിരുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കെവിന്‍ എന്ന യുവാവിനെ വധുവായ നീനുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ തന്റെ ഭര്‍തൃപിതാവും മാതാവും അലമുറയിട്ട് കരഞ്ഞപ്പോഴാണ് നകെവിന്‍ കൊല്ലപ്പെട്ട വിവരം നീനു അറിയുന്നത്. വാര്‍ത്തയറിഞ്ഞതോടെ ഭര്‍ത്താവിന്റെ വീടിനുള്ളില്‍വച്ചുതന്നെ നീനു മോഹാലസ്യപ്പെട്ടുവീഴുകയായിരുന്നു.
ഉടന്‍തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചു. ആശുപത്രി വിട്ട് നട്ടാശ്ശേരിയിലുള്ള ഭര്‍തൃഗൃഹത്തിലേക്കായിരിക്കും പോവുക. താനും കെവിനും പ്രണയത്തിലായിരുന്നുവെന്നും വ്യത്യസ്തജാതിയില്‍പ്പെട്ടതും കെവിന്‍ സാമ്പത്തികമായി തന്നെ അപേക്ഷിച്ച് മോശമായ സാഹചര്യവുമാണ് തങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതെന്നും നീനു പറയുന്നു.
വിദേശത്തായിരുന്ന ഒരു സഹോദരന്റെ നേതൃത്വത്തിലാവാം തന്റെ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് നീനു വിശ്വസിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss