|    Mar 24 Fri, 2017 9:21 pm
FLASH NEWS

എത്യോപ്യ: തടവുകാരെ മോചിപ്പിക്കണം- പ്രതിപക്ഷം

Published : 4th September 2016 | Posted By: SMR

ആഡിസ് അബാബ: എത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നു പ്രതിപക്ഷം. പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ രാഷ്ട്രീയത്തടവുകാരാണെന്നും രാഷ്ട്രീയ പക്ഷമോ മതമോ നോക്കാതെ എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഒരോമോ ആദിവാസി വിഭാഗത്തില്‍നിന്നുള്ള നേതാവ് ടിരുനെഹ് ഗാംട പറഞ്ഞു.
ഒരോമോ വിഭാഗത്തില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും. ആയിരക്കണക്കിനുപേരാണ് ഭൂമിക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കാളികളായതിനെത്തുടര്‍ന്ന് രാജ്യത്ത് അറസ്റ്റിലായത്. നവംബറില്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത 500ഓളം പേരെ സൈന്യം കൊലപ്പെടുത്തിയിരുന്നു.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക