|    Jul 21 Fri, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എത്യോപ്യ: ജയിലിലെ വെടിവയ്പില്‍ 20 മരണം

Published : 6th September 2016 | Posted By: SMR

ആഡിസ്അബാബ: എത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ പാര്‍പ്പിച്ച ജയിലിലുണ്ടായ വെടിവയ്പില്‍ നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്. 20ഓളം പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, കൃത്യമായ വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഒരോമോ ആദിവാസി വിഭാഗക്കാരെ താമസിപ്പിച്ചിരിക്കുന്ന ക്വിലിനിയിലുള്ള ജയിലിലാണ് വെടിവയ്പുണ്ടായത്. ജയിലിലെ 20ഓളം തടവുകാര്‍ക്കു വെടിയേറ്റതായി എത്യോപ്യയിലെ ഫോര്‍ച്യൂണ്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ജയിലിലെ കെട്ടിടങ്ങളില്‍ തീപിടിച്ചതായുള്ള വാര്‍ത്തകളും പുകയുയരുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു.
സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം, ഭൂമിയുടെ അവകാശം എന്നീ വിഷയങ്ങളുന്നയിച്ച് നവംബര്‍ മുതല്‍ സമരംനടത്തിയ 500ഓളം പേരെ എത്യോപ്യന്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക