|    Apr 22 Sun, 2018 12:47 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എത്യോപ്യയില്‍ അടിയന്തരാവസ്ഥ; പ്രക്ഷോഭം ശക്തമായി

Published : 10th October 2016 | Posted By: SMR

അദിസ് അബാബ: എത്യോപ്യയില്‍ മാസങ്ങളായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരോമിയ മേഖലയിലാണ് പ്രതിഷേധം ശക്തമായി തുടരുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന വിധത്തിലാണ് പ്രക്ഷോഭം മുന്നോട്ടു പോവുന്നതെന്നും അതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും എത്യോപ്യന്‍ പ്രധാനമന്ത്രി ഹൈലേമരിയം ദെസലെന്‍ അറിയിച്ചു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് എത്യോപ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ആറു മാസം അടിയന്തരാവസ്ഥ നിലനില്‍ക്കും. സമാധാന വിരുദ്ധര്‍ വിദേശശക്തികളുമായി ചേര്‍ന്ന് രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്നതായും രാജ്യത്തെ അപകടത്തില്‍ പെടുത്താന്‍ നീക്കം നടക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലിസ് കണ്ണീര്‍വാതകവും മുന്നറിയിപ്പ് വെടിയും പ്രയോഗിച്ചിരുന്നു. സമരക്കാര്‍ ഭയന്നോടിയതോടെ തിക്കിലും തിരക്കിലും പെട്ട് 100ഓളം പേര്‍ മരിച്ചു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
ഫാക്ടറികളും വാഹനങ്ങളും മറ്റും പ്രഷേധക്കാര്‍ തീയിട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള ഒരോമ വംശജരാണ് ഭൂമിയവകാശത്തിനും സാമ്പത്തിക, രാഷ്ട്രീയ അധികാരത്തിനുമായി പ്രക്ഷോഭം നടത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss