|    Jul 17 Tue, 2018 9:45 am
FLASH NEWS

എതിര്‍ ശബ്ദങ്ങളെ ഫാഷിസ്റ്റ് ഭരണകൂടം ഇല്ലാതാക്കുന്നു

Published : 25th September 2017 | Posted By: fsq

 

തൃത്താല: തങ്ങളോട് വിയോജിക്കുന്നവരെയും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുന്നവരെയും രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടം ഇല്ലാതാക്കുകയാണെന്നും അതിനെതിരെ ജനാധിപത്യവും മനുഷ്യാവകാശങ്ങളും നിലനില്‍ക്കാന്‍ ആഗ്രഹിക്കന്ന മുഴുവനാളുകളും ഐക്യപ്പെടണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ സി നാസര്‍ വല്ലപ്പുഴ പറഞ്ഞു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലയിലെ കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി നിയോജക മണ്ഡലത്തിന്റെ പുതിയ ഓഫിസ് തൃത്താലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കൊപ്പം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയംഗം അസ്‌ലം യൂസഫ്, മണ്ഡലം കണ്‍വീനര്‍ ജസീര്‍ പറക്കുളം, എഫ്‌ഐടിയു കണ്‍വീനര്‍ ലത്തീഫ് പാലത്തിങ്കല്‍, സേതുമാധവന്‍, പി കെ രാമകൃഷ്ണന്‍, എന്‍ വി മുഹമ്മദാലി, എംപിഎം അലി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss