|    Jan 17 Tue, 2017 8:45 pm
FLASH NEWS

എതിര്‍സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്‌സം പിന്‍മാറി; തെരേസ മെയ് അടുത്ത ബ്രിട്ടിഷ് പ്രധാനമന്ത്രിയാവും

Published : 12th July 2016 | Posted By: SMR

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മല്‍സരത്തില്‍നിന്ന് എതിരാളിയായ ആന്‍ഡ്രിയ ലീഡ്‌സം പിന്‍മാറിയതോടെ തെരേസ മെയ് അടുത്ത ബ്രിട്ടിഷ് പ്രധാനമന്ത്രിയാവും.
അമ്മയാവാത്ത തെരേസയേക്കാള്‍ പ്രധാനമന്ത്രിയാവാന്‍ യോഗ്യതയുള്ളത് കുട്ടികളുള്ള തനിക്കാണെന്ന ആന്‍ഡ്രിയയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് വന്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ആന്‍ഡ്രിയയുടെ നാടകീയമായ പിന്‍മാറ്റം.
ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള പിന്‍മാറ്റത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ തെരേസയ്ക്ക് സാധിക്കുമെന്ന് പിന്‍മാറ്റം അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ആന്‍ഡ്രിയ അഭിപ്രായപ്പെട്ടു. ആന്‍ഡ്രിയ നിലവില്‍ ഊര്‍ജവകുപ്പ് മന്ത്രിയാണ്.
ഇയുവില്‍ ബ്രിട്ടന്‍ തുടരുന്നതിന് അനുകൂലമായാണ് തെരേസ നേരത്തേ പ്രചാരണം നടത്തിയിരുന്നത്. എന്നാല്‍, ഇയുവില്‍നിന്നു വിട്ടുപോവാനുള്ള ബ്രിട്ടിഷ് ജനതയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് അവര്‍ പിന്നീട് അറിയിച്ചിരുന്നു. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ ഇയുവില്‍ നിന്നു വിട്ടുപോകാന്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ കാമറണ്‍ രാജി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബറിലാണ് കാമറണ്‍ സ്ഥാനമൊഴിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക