|    Oct 23 Mon, 2017 12:32 am
Home   >  Todays Paper  >  Page 4  >  

എതിര്‍കക്ഷിയുടെ രാജി സംബന്ധിച്ച മാധ്യമ ചര്‍ച്ച ശരിയല്ലെന്ന് ഹൈക്കോടതി

Published : 14th June 2017 | Posted By: fsq

 

കൊച്ചി: കോടതി വിചാരണയ്ക്കിടെ എതിര്‍ കക്ഷിയുടെ രാജി ഉള്‍പ്പെടെയുള്ള മാധ്യമ ചര്‍ച്ച ശരിയല്ലെന്ന് ഹൈക്കോടതി. ഇതില്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. മഞ്ചേശ്വരം തിരഞ്ഞെടുപ്പുഫലം ചോദ്യംചെയ്തുകൊണ്ട് എതിര്‍ സ്ഥാനാര്‍ഥി യായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസില്‍ ഇതുവരെ അഞ്ചു സാക്ഷികളെ വിസ്തരിച്ചു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതായി അഞ്ചുപേരും മൊഴിനല്‍കി. കെ സുരേന്ദ്രന്‍ നല്‍കിയ ഹരജിയില്‍ 259 വോട്ടര്‍മാരെ വിളിച്ചുവരുത്തി തെളിവെടുക്കാന്‍ നേരത്തെ ഹൈക്കോടതി തീരുമാനിച്ചിരുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റസാഖ് 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നെന്നാണു സുരേന്ദ്രന്റെ വാദം. ആരോപണവിധേയമായ ബൂത്തുകളിലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ആവശ്യമെങ്കില്‍ പരിശോധിക്കുന്നതിനായി ഹൈക്കോടതി നിര്‍ദേശമനുസരിച്ച് എറണാകുളം കലക്ടറേറ്റില്‍ സൂക്ഷിച്ചിട്ടുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക