|    Jun 24 Sat, 2017 2:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എതിരില്ലാതെ നഗരസഭാംഗം, മൂന്നു തവണ ചെയര്‍മാന്‍; ടി ഇ അബ്ദുല്ല പടിയിറങ്ങുന്നു

Published : 17th October 2015 | Posted By: RKN

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: നഗരസഭയില്‍ 27 വര്‍ഷം കൗണ്‍സിലറായി പ്രവര്‍ത്തിച്ച ചെയര്‍മാന്‍ ടി ഇ അബ്ദുല്ല മല്‍സരരംഗത്തുനിന്നു വിടവാങ്ങി. രണ്ടുതവണ എതിരില്ലാതെ നഗരസഭാംഗമായും മൂന്നു തവണ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1988ല്‍ തളങ്കര വാര്‍ഡിലാണ് കന്നിയങ്കത്തിന് ഇറങ്ങിയത്. 2000ല്‍ തളങ്കര കുന്നില്‍ വാര്‍ഡില്‍ നിന്നും 2005ല്‍ തളങ്കര പടിഞ്ഞാര്‍ വാര്‍ഡില്‍ നിന്നും എതിരില്ലാതെ നഗരസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1994ല്‍ ഒന്നരവര്‍ഷത്തോളം നഗരസഭാ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. 2000-05, 2010-15 കാലയളവിലും നഗരസഭാ ചെയര്‍മാനായി. എന്നാല്‍, ഇത്തവണ മല്‍സര രംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ് മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായ ഈ തളങ്കര സ്വദേശി.

ലീഗ് ജില്ലാ വൈസ്പ്രസിഡന്റ്, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡന്റ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം, സംസ്ഥാന വികസന കൗണ്‍സില്‍ അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, ചെയര്‍മാന്‍സ് ചേംബര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ പരേതനായ ടി എ ഇബ്രാഹിമിന്റെ മകനാണ്. ഭാര്യ: സാറ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക