എതിരാളി ആരായാലും ഇംഗ്ലണ്ട് തയ്യാറെന്ന് ജാസണ്‍ റോയ്
Published : 1st April 2016 | Posted By: SMR
ന്യൂഡല്‍ഹി: ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ എതിരാളി ആരു തന്നെ ആയാലും ഇംഗ്ലണ്ട് തയ്യാറാണെന്ന് സെമിയിലെ ഹീറോയായ ജാസണ്‍ റോയ് വ്യക്തമാക്കി. ഓപണര്‍ കൂടിയായ റോയ് 44 പന്തില്‍ 78 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ടിനെ ഫൈനലിലേക്കു നയിച്ചത്.
ഫൈനലില്‍ ആരെ എതിരാളിയായി ലഭിക്കാനാണ് ആഗ്രഹമെന്നുള്ള ചോദ്യത്തിന് റോയിയുടെ മറുപടി ഇതായിരുന്നു- സത്യസന്ധമായി പറയുകയാണെങ്കില്‍ ഒരു ടീമിനും ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയിട്ടില്ല. ഫൈനലില്‍ ആരാണ് എതിരാളികളെങ്കിലും ഞങ്ങള്‍ മികച്ച പ്രകടനത്തിന് തയ്യാറായിക്കഴിഞ്ഞു.
സൂപ്പര്‍ 10ലെ ആദ്യ മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോടേറ്റ പരാജയത്തിനു ശേഷം ഫൈനല്‍ വരെ എത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.