|    Jun 23 Sat, 2018 9:46 pm
FLASH NEWS
Home   >  Sports  >  Football  >  

എതിരാളികള്‍ ജാഗ്രതൈ…ഇറ്റലിക്ക് മുകളില്‍ ഫ്രഞ്ച് പടയോട്ടം

Published : 2nd June 2018 | Posted By: vishnu vis


നൈസ്: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്കി ഫ്രഞ്ച് പടയോട്ടം. സൗഹൃദ മല്‍സരത്തില്‍ ഇറ്റലിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട നാണംകെടുത്തിയത്.
സൂപ്പര്‍ താരങ്ങളായ അന്റോണിയോ ഗ്രിസ്മാന്‍, ഡെംബല്ലെ, എംബാപ്പെ, പോഗ്ബ്, ഉംറ്റിറ്റി തുടങ്ങിയവരെയെല്ലാം ആദ്യം ഇലവനില്‍ത്തന്നെ ഇറക്കി ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് കളി മെനഞ്ഞപ്പോള്‍ എട്ടാം മിനറ്റില്‍ത്തന്നെ ഫ്രാന്‍സ് അക്കൗണ്ട് തുറന്നു. ഉംറ്റിറ്റിയാണ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്. പിന്നീട് 29ാം മിനിറ്റില്‍ പെനല്‍റ്റി ഭാഗ്യവും ഫ്രാന്‍സിനെ തേടിയെത്തിയപ്പോള്‍ ഗ്രിസ്മാന്‍ ഉന്നം പിഴക്കാതെ പന്ത് വലയിലാക്കി ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. ഗോള്‍ മടക്കാന്‍ പൊരിതിക്കളിച്ച ഇറ്റലിക്ക് വേണ്ടി 36ാം മിനിറ്റില്‍ മിലാന്‍ താരം ബോണുച്ചി ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 2-1ന്റെ ആധിപത്യം ഇറ്റലിക്കൊപ്പം നിന്നു.
രണ്ടാം പകുതിയുടെ 63ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബല്ലെയും വലകുലുക്കിയതോടെ ഫ്രാന്‍സ് ലീഡ് നില 3-1 ആക്കി ഉയര്‍ത്തി. പിന്നീട് ഗോളകന്ന് നിന്നതോടെ അസൂറികളെ നാണം കെടുത്തി ആവേശ ജയം ഫ്രാന്‍സ് പടയ്‌ക്കൊപ്പം നിന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss