|    Dec 17 Mon, 2018 11:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനം

Published : 8th December 2018 | Posted By: kasim kzm

വിയന്ന: എണ്ണ ഉല്‍പാദനത്തില്‍ പ്രതിദിനം എട്ട് ലക്ഷം ബാരല്‍ കുറയ്ക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ട് മറ്റ് എണ്ണ ഉല്‍പാദക രാജ്യങ്ങളുമായി ഒപെക് വിയന്നയില്‍ ചര്‍ച്ച തുടരുകയാണ്. പ്രതിദിന ഉല്‍പ്പാദനം രണ്ടു ലക്ഷം ബാരല്‍ കുറയ്ക്കാന്‍ റഷ്യയുമായി ധാരണയായിരുന്നു.
ഒപെക് ധാരണ അംഗീകരിക്കാന്‍ ഇറാനും തയ്യാറായതായാണ് റിപോര്‍ട്ട്. യുഎന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഉല്‍പാദനം കുറയ്ക്കുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇറാനും ഇല്‍പാദനം കുറയ്ക്കണമെന്ന് സൗദി അറേബ്യ നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവില നാലു ശതമാനം ഉയര്‍ന്നു. മറ്റ് രാജ്യങ്ങള്‍ പ്രതിദിന ഉല്‍പ്പാദനം നാലുലക്ഷം ബാരല്‍ കുറയ്ക്കണമെന്ന് ഒപെക് ആവശ്യപ്പെട്ടിരുന്നു.
ഉല്‍പാദനം കുറയ്ക്കാതിരിക്കാന്‍ സൗദിക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എണ്ണ ഉല്‍പാദനം സംബന്ധിച്ച് ബുധനാഴ്ച അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ഫലീഹ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഉല്‍പാദനം കുറയ്ക്കാന്‍ ആരുടെയും സമ്മതം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള എണ്ണ ഉല്‍പ്പാദനത്തിന്റെ 12 ശതമാനവും സംഭാവന ചെയ്യുന്നത് സൗദിയാണ്. സൗദി, യുഎഇ, ഖത്തര്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, വെനീസ്വേല, നൈജീരിയ തുടങ്ങി 15ഓളം രാജ്യങ്ങളാണ് ഒപെകില്‍ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ ഖത്തര്‍ ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss