|    May 23 Tue, 2017 11:02 am
FLASH NEWS

എണ്ണയില്‍ തേരട്ട; ഹോട്ടല്‍ അടപ്പിച്ചു

Published : 22nd July 2016 | Posted By: SMR

വൈപ്പിന്‍: പാചകം ചെയ്തിരുന്ന എണ്ണയില്‍ തേരട്ടയെ കണ്ടെത്തിയതിനെതുടര്‍ന്ന് ഞാറക്കല്‍ ലേബര്‍ കോര്‍ണറില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ഹോട്ടല്‍ ഹെല്‍ത്ത് ഡിപാര്‍ട്‌മെന്റ് അടപ്പിച്ചു. പരിശോധന നടക്കുമ്പോള്‍ പലഹാരങ്ങളുണ്ടാക്കുകയായിരുന്ന എണ്ണയിലാണ് തേരട്ടയെ കണ്ടെത്തിയത്.
എളങ്കുന്നപ്പുഴ മുതല്‍ മുനമ്പംവരെ ഹോട്ടല്‍, കൂള്‍ബാര്‍, പെട്ടിക്കട, മല്‍സ്യ-മാംസ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇതില്‍ അഞ്ചെണ്ണം അയ്യമ്പിള്ളിയിലാണ്. മൂന്നെണ്ണം ഞാറക്കലും മൂന്നെണ്ണം പള്ളിപ്പുറത്തുമാണ്.
ചിലന്തിവല പിടിച്ചതും വൃത്തിഹീനവുമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യല്‍, പൊറോട്ട ഉണ്ടാക്കുന്ന സ്ഥലത്തെ വൃത്തിയില്ലായ്മ, അടുക്കളയിലാകെ എലികള്‍ ഓടുന്നിടം ഹോട്ടലുകളിലെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ കഴിഞ്ഞതാണിത്. മുന്നറിയിപ്പ് ബോര്‍ഡില്ലാതെ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന പത്തോളം സ്ഥാപനങ്ങള്‍ക്ക് 2200 രൂപ പിഴയിട്ടു.
സേഫ്‌കേരള പദ്ധതിയുടെ ഭാഗമായി മാലിപ്പുറം കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫിസര്‍ അപ്പു സിറിയക്കിന്റെ നിര്‍ദേശപ്രകാരം ഞാറക്കല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിമലയുടെ മേല്‍നോട്ടത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോസ് അഗസ്റ്റിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെറി ബെനഡിക്ട്, പി ജയകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോണ്‍സണ്‍, സിന്ധു തുടങ്ങിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day