എണ്ണം തെറ്റി; ആറ് വയസ്സുകാരിയെ പിതാവ് കൊന്ന് കുഴിച്ചുമൂടി
Published : 13th July 2016 | Posted By: SMR

മുംബൈ: എണ്ണം തെറ്റിച്ചതില്‍ രോഷാകുലനായ പിതാവ് മകളെ കൊലപ്പെടുത്തി. രാജു കുത്തെയാണ് ആറു വയസ്സുള്ള മകള്‍ ഭാരതിയെ തൊണ്ടയില്‍ ഉള്ളി തിരുകിക്കയറ്റി ശ്വാസംമുട്ടിച്ചുകൊന്നത്.
മഹാരാഷ്ട്രയില്‍ ഔറംഗബാദിനടുത്ത ബലാപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഒന്നു മുതല്‍ 15വരെ എണ്ണാനാണ് രാജു മകളോട് ആവശ്യപ്പെട്ടത്. 12വരെ കുട്ടി തെറ്റുകൂടാതെ എണ്ണി. പിന്നീടുള്ള സംഖ്യകള്‍ കുട്ടിക്കു പറയാനായില്ല. ഇതോടെ ഉള്ളിയെടുത്ത് കുട്ടിയുടെ വായില്‍ തിരുകുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കുട്ടി മരിച്ചതിനു ശേഷം ഇയാള്‍ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. സംഭവത്തിനു സാക്ഷിയായ കുട്ടിയുടെ അമ്മ നല്കിയ പരാതിയെത്തുടര്‍ന്ന് രാജുവിനെ പോലിസ് അറസ്റ്റ് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.