|    Feb 19 Mon, 2018 9:14 am
Home   >  Todays Paper  >  Page 4  >  

എഡിജിപി ശ്രീലേഖയ്ക്ക്് വിജിലന്‍സിന്റെ ശുദ്ധിപത്രം

Published : 21st January 2017 | Posted By: fsq

 

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായിരിക്കെ സാമ്പത്തിക ക്രമക്കേടും ജോലിയില്‍ വീഴ്ചയും വരുത്തിയെന്ന ജയില്‍ വകുപ്പ് മേധാവി എഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നതിനിടെയാണ് വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പൂഴ്ത്തിയെന്ന പരാതിയെക്കുറിച്ചുള്ള അന്വേഷണ റിപോര്‍ട്ടും വിജിലന്‍സ് ഹാജരാക്കി. അന്വേഷണ ശുപാര്‍ശ പൂഴ്ത്തിയിട്ടില്ലെന്ന് അറിയിച്ച വിജിലന്‍സ് ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കി. ഗതാഗത കമ്മീഷണറായിരിക്കേ ശ്രീലേഖ സാമ്പത്തിക ക്രമക്കേടും ഭരണപരമായ വീഴ്ചയും വരുത്തിയെന്നു പിന്നീട് കമ്മീഷണറായ ടോമിന്‍ തച്ചങ്കരി കണ്ടെത്തി വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ നല്‍കുകയായിരുന്നു. ഇത് മന്ത്രി എ കെ ശശീന്ദ്രന്‍ അംഗീകരിച്ച് നടപടിക്കായി ചീഫ്‌സെക്രട്ടറിക്കു കൈമാറി. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, അനുമതിയില്ലാതെ വിദേശയാത്രകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി എ കെ ശശീന്ദ്രനും ഗതാഗതസെക്രട്ടറിയും ശുപാര്‍ശ ചെയ്തത്. അതേസമയം, വീട്ടിലേക്കു ള്ള റോഡ് നിര്‍മാണത്തില്‍ ശ്രീലേഖ പ്രത്യേക താല്‍പര്യം കാട്ടിയെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുള്ളതായും സൂചനയുണ്ട്. ഉദ്യോഗസ്ഥതലത്തിലെ മാറ്റങ്ങളാണ് അന്വേഷണ റിപോര്‍ട്ട് വൈകാന്‍ കാരണമെന്നാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss