|    Aug 17 Fri, 2018 12:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ പുനരന്വേഷണ ഹരജി കോടതി തള്ളി

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായിരിക്കെ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ എഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരേ പുനരന്വേഷണം വേണമെന്ന ഹരജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി അജിത് കുമാറിന്റേതാണ് ഉത്തരവ്.ആരോപണമുയര്‍ന്ന കാലയളവില്‍ ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ ജെ തച്ചങ്കരി അന്വേഷണം നടത്തി ശ്രീലേഖയ്‌ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് നല്‍കി. എന്നാല്‍ ഹരജിയില്‍ ആരോപിക്കുന്ന അഴിമതികള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. വ്യക്തിവിരോധം തീര്‍ക്കാന്‍ ഉന്നത പദവി ഉപയോഗിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടിക്കു ശുപാര്‍ശ ചെയ്തതെന്നും വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ശ്രീലേഖയ്ക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. ഇതിനെതിരേയാണ് ഹരജിക്കാരന്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചത്. എന്നാല്‍ പുനരന്വേഷണ ഹരജി, ആരോപണം ബലപ്പെടുത്തുന്ന വ്യക്തമായ തെളിവുകള്‍ ഒന്നുമില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് തള്ളിയതെന്ന് ഉത്തരവില്‍ പറയുന്നു. മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റം നടത്തി, റോഡ് സുരക്ഷാ ഫണ്ട് അനധികൃതമായി വിനിയോഗിച്ചു, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു, വിദേശയാത്ര എന്നിങ്ങനെ നിരവധി അഴിമതികള്‍ ശ്രീലേഖ നടത്തിയെന്നാണ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലെ ആരോപണങ്ങള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss