|    Aug 21 Mon, 2017 4:16 am
FLASH NEWS

എഡിഎം അടപ്പിച്ച കന്നിമല ക്വാറി ഭരണസ്വാധീനത്തില്‍ തുറക്കാന്‍ നീക്കം

Published : 6th August 2017 | Posted By: fsq

 

അടൂര്‍: എഡിഎം നടത്തിയ മിന്നല്‍ പരിശോധനയില്‍ അടപ്പിച്ച കന്നിമല ക്വാറി തുറക്കാന്‍ ശ്രമം തുടങ്ങി. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മതിയായ അനുമതി ലഭികാതിരുന്ന സാഹചര്യത്തിലും കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വന്ന കന്നിമല ചൂരക്കോട് മംഗലത്ത് ക്വാറിയിലാണ് കഴിഞ്ഞ 28ന് പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് എഡിഎം അനു എസ് നായര്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയ്ക്ക് ശേഷം അടപ്പിച്ചത്. ജിയോളജി വകുപ്പിന്റെയും ഏറത്ത് ഗ്രാമപഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന ക്വാറിയില്‍ നിന്നും വാഹനങ്ങളും ഖനത്തിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളും റവന്യു വകുപ്പ് പിടിച്ചെടുത്തിരുന്നു.  പരിസ്ഥിതി ആഘാതപഠനം നടത്താതെ കേരളത്തിലെ ക്വാറികള്‍ നടത്താന്‍ പാടില്ലെന്ന് സൂപ്രീം കോടതി വിധിച്ചിരുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കന്നിമലയില്‍ സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറി നടത്തിവരുന്ന ഖനനം വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടസ്ഥലത്ത്  യതൊരുവിധ പഠനങ്ങളും നടത്താതെ വീണ്ടും ഖനനം തുടങ്ങാനൊരുങ്ങുന്നത് ക്വാറി മാഫിയയുടെ ഉദ്യോഗസ്ഥ രാഷ്ട്രീയ ഭരണരസ്വാധീനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കലഞ്ഞൂര്‍ ക്രഷര്‍ വിരുദ്ധ സമരസമിതി ആരോപിച്ചു. അനധികൃതമായി സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറി ഖനനം നടത്തിയത് അളന്ന് തിട്ടപ്പെടുത്തി പിഴ ഈടാക്കണം. ഭരണ സ്വാധീനത്തില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിച്ചാല്‍ കലക്ടറേറ്റിന് മുന്നില്‍ സമരം ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. കോഴഞ്ചേരിയില്‍ ചേര്‍ന്ന യോഗത്തില്‍ എം എം ജേര്‍ജുകുട്ടി, അഡ്വ.എം ജി സന്തോഷ് കുമാര്‍, എബ്രഹാം മാത്യൂ, ബിജു മോടിയില്‍, ഭഗത് ടി കെ ദാമോദരന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക