|    Sep 21 Fri, 2018 2:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എഡിഎംകെയുടെ ഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം

Published : 11th June 2018 | Posted By: kasim kzm

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ഭരണഘടന ഭേദഗതി ചെയ്ത ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. അന്തരിച്ച ജയലളിത വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവി എടുത്തുകളയുന്നതടക്കമുള്ള ഭേദഗതികളാണ്  പാര്‍ട്ടി സമര്‍പ്പിച്ചിരുന്നത്. ഭേദഗതി ചെയ്ത ചട്ടങ്ങളും നിയന്ത്രണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭേദഗതി പ്രകാരം പാര്‍ട്ടിക്ക് കോ-ഓഡിനേറ്ററും ജോയിന്റ് കോ-ഓഡിനേറ്ററുമുണ്ട്. യഥാക്രമം വഹിക്കുന്നത് മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വവുമാണ്. അണ്ണാ ഡിഎംകെയുടെ ഇരു വിഭാഗവും ലയിച്ച ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൗണ്‍സിലാണ് ജനറല്‍ സെക്രട്ടറി പദവി എടുത്തുകളയാന്‍ തീരുമാനിച്ചത്. വി കെ ശശികലയെ ജയലളിതയുടെ പിന്‍ഗാമിയായി നിയമിച്ച നടപടിയും റദ്ദാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss