|    Nov 20 Tue, 2018 4:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എട്ട് വൈദ്യുതി നിലയങ്ങളില്‍ മൂന്നെണ്ണം പ്രവര്‍ത്തനക്ഷമമാക്കി

Published : 29th August 2018 | Posted By: kasim kzm

തൊടുപുഴ: ചളിവെള്ളം കയറി താല്‍ക്കാലികമായി ഉല്‍പാദനം നിര്‍ത്തിവച്ച എട്ടു വൈദ്യുതി നിലയങ്ങളില്‍ മൂന്നെണ്ണം പ്രവര്‍ത്തനക്ഷമമാക്കി. ബാക്കിയുള്ള നിലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നു. ചളിവെള്ളം കയറിയതിനെ തുടര്‍ന്ന് ഇടമലയാര്‍, പള്ളിവാസല്‍, പന്നിയാര്‍, നേര്യമംഗലം, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത്, മണിയാര്‍, കുത്തുങ്കല്‍ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനമായിരുന്നു നിര്‍ത്തിവച്ചിരുന്നത്.
ഇതില്‍ ഇടമലയാര്‍, പള്ളിവാസല്‍, നേര്യമംഗലം നിലയങ്ങളിലെ തകരാറുകള്‍ മാറ്റി ഇവ പ്രവര്‍ത്തനക്ഷമമാക്കി. പെരിങ്ങല്‍ക്കുത്തിലെ ഒരു ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. 32 മെഗാവാട്ട് ശേഷിയുള്ള നിലയത്തില്‍ 16 മെഗാവാട്ട് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. മറ്റു വൈദ്യുതി നിലയങ്ങളും താമസിയാതെ പ്രവര്‍ത്തനക്ഷമമാവുമെന്ന് കെഎസ്ഇബി ജനറേഷന്‍ വിഭാഗം പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകീട്ട് നാലിന് 2397.66 അടിയിലെത്തി. അണക്കെട്ടില്‍ നിന്ന് ഇപ്പോള്‍ 200 ക്യുമക്‌സ് വെള്ളമാണ് തുറന്നുവിടുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ ശക്തമായി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ വൃഷ്ടിപ്രദേശത്ത് 41.2 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. എന്നാല്‍ നീരൊഴുക്കു കൂടിയിട്ടില്ല. 27.77 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തിയപ്പോള്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ 14.95 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss