|    Oct 20 Sat, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എട്ട് ദേര അനുയായികള്‍ അറസ്റ്റില്‍

Published : 7th September 2017 | Posted By: fsq

 

ഫരീദ്‌കോട്ട്: ദേര സച്ചാ തലവന്‍ ഗുര്‍മിത് റാം റഹിം സിങ് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പെട്രോള്‍ പമ്പ് കത്തിക്കാന്‍ ശ്രമിച്ച കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തു. ആഗസ്ത് 25നായിരുന്നു ആക്രമണം നടന്നത്. നരിന്ദര്‍ കുമാര്‍, കുല്‍ദീപ് സിങ്, ഗുരുവിന്ദര്‍സിങ്, മര്‍പ്രീത് സിങ്, ഗാങ്ദീപ് സിങ്, രണ്‍ദീപ് സിങ്, പവന്‍കുമാര്‍, പരിവിന്ദര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. ഗുര്‍മിത് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാനയിലും സമീപ പ്രദേശങ്ങളിലും അക്രമം അഴിച്ചുവിട്ട അഞ്ചുപേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പെട്രോള്‍ പമ്പ് കത്തിച്ചവരെസിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് പോലിസ് തിരിച്ചറിഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss