|    Nov 21 Wed, 2018 3:56 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എട്ട് ദിര്‍ഹത്തിന്റെ കേസില്‍ നഷ്ടപരിഹാരം ഭ10 ലക്ഷം

Published : 7th November 2018 | Posted By: kasim kzm

ദുബയ്: മലയാളി യുവാവിനെതിരേ പണമിടപാട് കേസ് ഫയല്‍ ചെയ്ത ബാങ്കിങ് സ്ഥാപനം ഒടുവില്‍ 50,000 ദിര്‍ഹം (10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. ഗ്യാരന്റി ചെക്ക് ഉപയോഗിച്ച് മലയാളി യുവാവിനെതിരേ കേസ് ഫയല്‍ ചെയ്ത ബാങ്കിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന പ്രാഥമിക കോടതിയുടെ വിധിയാണ് അപ്പീല്‍ കോടതി ശരിവച്ചത്. കോഴിക്കോട് സ്വദേശി അജിത്തിനാണ് അനുകൂല വിധി.
2008ല്‍ ദുബയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 13,800 ദിര്‍ഹം പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ് അജിത്ത് എടുത്തിരുന്നു. ദുബയിലെ കമ്പനിയില്‍ നിന്നു 2015ല്‍ സ്ഥലം മാറ്റം ലഭിച്ച് സൗദിയിലേക്കു പോവും മുമ്പ് കാര്‍ഡിന്റെ എല്ലാ ബാധ്യതകളും തീര്‍ത്തിരുന്നു. എന്നാല്‍, 2017 ജൂണില്‍ സൗദിയില്‍ നിന്ന് അബൂദബി വഴി നാട്ടിലേക്കു യാത്രചെയ്യുമ്പോള്‍ അജിത്തിനെ എമിഗ്രേഷന്‍ പിടികൂടുകയായിരുന്നു.
അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു നാട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍ 13,800 ദിര്‍ഹം കെട്ടിവച്ചശേഷം യാത്ര ചെയ്യാന്‍ അനുവദിച്ചു. സുഹൃത്തുക്കളെ വരുത്തി തുക അടച്ചശേഷം നാട്ടിലേക്കുപോയെങ്കിലും തിരികെ ദുബയിലെത്തിയപ്പോള്‍ വീണ്ടും പിടികൂടി.
സ്‌റ്റേഷനില്‍ നിന്നു ജാമ്യത്തിലിറങ്ങി ബാങ്കിങ് സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ എട്ട് ദിര്‍ഹം ബാക്കി അടയ്ക്കാനുണ്ടെന്നായിരുന്നു മറുപടി. തുകയടച്ച് കേസ് ഒഴിവാക്കിയശേഷം ദുബയ് അല്‍ കബ്ബാന്‍ അഡ്വക്കറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വക്കറ്റ് ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വഴി നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അജിത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss