|    Nov 20 Tue, 2018 9:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എട്ട് ആയുഷ് ഗ്രാമങ്ങള്‍ കൂടി; ചെലവ് 80 ലക്ഷം

Published : 11th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള എട്ട് ആയുഷ് ഗ്രാമങ്ങള്‍ക്കു പുറമെ എട്ട് ആയുഷ് ഗ്രാമങ്ങള്‍ കൂടി സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഓരോ ആയുഷ് ഗ്രാമത്തിനും 10 ലക്ഷം രൂപ വീതം 80 ലക്ഷം രൂപയാണ് ചെലവിടുക.
കണ്ണൂര്‍ കൂത്തുപറമ്പ്, കോഴിക്കോട് കുന്നുമ്മല്‍, പാലക്കാട് ഒറ്റപ്പാലം, മലപ്പുറം നിലമ്പൂര്‍, വയനാട് മാനന്തവാടി, തൃശൂര്‍ ഇരിങ്ങാലക്കുട, പത്തനംതിട്ട മല്ലപ്പള്ളി, ആലപ്പുഴ അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ആയുഷ്ഗ്രാമങ്ങള്‍ സ്ഥാപിക്കുക. ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍, ഒരു മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ ആയുഷ്ഗ്രാമത്തിലുണ്ടാവും. കാസര്‍കോട് ഉദുമ, കണ്ണൂര്‍ മട്ടന്നൂര്‍, തിരുവനന്തപുരം പെരുങ്കടവിള, കൊല്ലം ഇത്തിക്കര, കോട്ടയം പള്ളം, എറണാകുളം മൂവാറ്റുപുഴ, ഇടുക്കി മുട്ടം, തൃശൂര്‍ ചാവക്കാട് എന്നിവയാണ് നിലവിലുള്ള ആയുഷ്ഗ്രാമങ്ങള്‍. ജീവിതശൈലിയില്‍ മാറ്റംവരുത്തി ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുക, അതിലേക്ക് ആരോഗ്യകരമായ ആഹാരവും ജീവിതരീതികളും പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ആയുഷ് ഗ്രാമം ലക്ഷ്യംവയ്ക്കുന്നത്.
ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങള്‍ക്കെതിരായി ആയുഷ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് രോഗപ്രതിരോധം ശക്തിപ്പെടുത്തുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക, സമീപ പ്രദേശങ്ങളില്‍ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ച് ശുദ്ധമായ അന്തരീക്ഷം ഒരുക്കുക, മലേറിയ, ക്ഷയരോഗം, ഡിഫ്തീരിയ തുടങ്ങിയവയ്‌ക്കെതിരേയുള്ള പ്രതിരോധവും ചികില്‍സയും സംബന്ധിച്ച അവബോധം നടത്തുക എന്നിവയും ലക്ഷ്യംവയ്ക്കുന്നു. മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുക. ഒരോ സ്ഥലത്തേയും ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി അതു പരിഹാരം കാണുന്ന തരത്തിലായിരിക്കും ആയുഷ്ഗ്രാമം പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss