|    Mar 25 Sat, 2017 9:34 am
FLASH NEWS

എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published : 18th April 2016 | Posted By: SMR

കാട്ടാക്കട: വിവിധ പ്രദേശങ്ങളില്‍ വിതരണത്തിനെത്തിച്ച എട്ടു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. തമിഴ്‌നാട്ടില്‍നിന്നു തിരുവനന്തപുരം ജില്ലയിലെ ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയായ നെയ്യാറ്റിന്‍കര മാറനല്ലൂര്‍ ചെന്നിയോട് മയിലാടുംപാറ സ്വദേശി രാജേഷിനെയാണ് തിരുവനന്തപുരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ടി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായ രാജേഷ് നിരവധി സ്പിരിറ്റ് കേസുകളിലും ബാലരാമപുരം തേമ്പാമുട്ടത്ത് ഓട്ടോഡ്രൈവര്‍ സതി എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. രാജേഷിന്റെ കൂട്ടാളിയായ നെയ്യാറ്റിന്‍കര അരുവിക്കര സ്വദേശിയും നിരവധി അബ്കാരി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ സാബു ഒളിവിലാണ്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ചില്ലറ വില്‍പനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ഷാബു, പ്രിവന്റിവ് ഓഫിസര്‍ വി അനില്‍കുമാര്‍, എ ജസീം, ബി വിജയകുമാര്‍, എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക