|    Oct 19 Fri, 2018 11:52 am
FLASH NEWS

എട്ടുലക്ഷത്തിന്റെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Published : 8th September 2017 | Posted By: fsq

 

കൊല്ലങ്കോട്: വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എട്ടുലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പോലിസ് പിടികൂടി. ഇന്നലെ രാവിലെ പുതുനഗരം പോലിസ് കൊടുവായൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് വാഹനത്തില്‍ കടത്തിയ 33500 പേക്കറ്റ് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് , കൂള്‍ലിപ്‌സ് തുടങ്ങിയവ പിടികൂടി. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പുതുനഗരം തോട്ടിങ്കല്‍ സുനില്‍ (39) പോലിസ് കസ്റ്റഡിയിലെടുത്തു. പൊള്ളാച്ചിയില്‍ നിന്നും പലചരക്ക് എന്ന വ്യാജേന കെഎല്‍ 70-3269 നമ്പര്‍ മിനി ടെംപോയിലാണ് കൊടുവായൂര്‍ മാര്‍ക്കറ്റിലെ കടകളിലേക്ക് കൊണ്ടുവന്ന മുളക്, മല്ലി എന്നിവയ്ക്കടിയില്‍ സൂക്ഷിച്ച ചാക്കുകളില്‍ സൂക്ഷിച്ച പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. പിടികൂടിയ ഹാന്‍സ്, കൂള്‍ ലിപ്‌സ് എന്നിവയ്ക്ക് പൊതുവിപണിയില്‍ 8ലക്ഷം രൂപ വിലമതിക്കുമെന്ന് പോലിസ് പറഞ്ഞു. വാഹനവും പുകയില ഉല്‍പന്നവും പുതുനഗരം പോലിസ് കസ്റ്റഡിയിലെടുത്തു. പുതുനഗരം എസ്‌ഐ കെ അനുദാസ, സിപിഒമാരായ മുഹമ്മദ് ബുഹാരി, സതീഷ്, ജനീഷ്, സന്തോഷ്, വത്സന്‍,സതീഷ് കുമാര്‍, ഹോം ഗാര്‍ഡ് ഹരിരാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss