|    Jun 18 Mon, 2018 5:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എട്ടുലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി അറസ്റ്റില്‍

Published : 5th October 2016 | Posted By: SMR

ബദിയടുക്ക: എക്‌സൈസ് സംഘം പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. ബദിയടുക്ക ചെന്നാര്‍ക്കട്ടയില്‍ ഗോഡൗണില്‍ സൂക്ഷിച്ച എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 1,82,600 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.
സംഭവത്തില്‍ കുമ്പഡാജെ പഞ്ചായത്ത് ഏത്തടുക്ക പുത്രക്കളയിലെ ഹരി പ്രസാദ്(33), കര്‍ണാടക അര്‍ളപ്പദവ് പാണാജെ തുമ്പടുക്കയിലെ സന്ദേശ്(22)എന്നിവരെ ബദിയടുക്ക എക്‌സൈസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11.40ഓടെ റെയ്ഡ് നടത്തിയാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ഹരിപ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. കടകളിലേക്കും മറ്റും ചോക്ലേറ്റ്, ബിസ്‌കറ്റ് ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന എജന്റാണ് ഹരിപ്രസാദ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss