|    Oct 23 Mon, 2017 12:19 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എട്ടുമാസം പ്രായമുള്ള മുഹമ്മദ് അസ്ഹറും ഹജ്ജിന്

Published : 26th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഏറ്റവും പ്രായം കുറഞ്ഞ തീര്‍ത്ഥാടകന്‍ യാത്രയായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുജീബ് റഹ്മാന്‍-സഫീറ ദമ്പതികളുടെ എട്ടുമാസം മാത്രം പ്രായമുള്ള മകന്‍ മുഹമ്മദ് അസ്ഹറാണ് ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ത്ഥാടകന്‍. ഇന്നലെ രാത്രി 7.30ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മുഹമ്മദ് അസ്ഹര്‍ യാത്രയായത്. മാതാപിതാക്കള്‍ക്കൊപ്പമാണ് കൊച്ച് അസ്ഹറിന്റെ ഹജ്ജ് യാത്ര. ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് മുഹമ്മദ് അസ്ഹര്‍, ഫാത്തു മത്തുല്‍ ഇസ്സ(8), നഫീസത്തുല്‍ സിയാന(4) എന്നിവരാണ് മറ്റു കുട്ടികള്‍. തുടര്‍ച്ചയായ അഞ്ചാംവര്‍ഷ അപേക്ഷകരുടെ ഒന്നാം കാറ്റഗറിയിലാണ് ഇവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക