|    Jan 17 Tue, 2017 8:24 am
FLASH NEWS

എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ദയാവധം ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍

Published : 25th June 2016 | Posted By: sdq

MERCY-KILLING

ചിറ്റൂര്‍: എട്ടു മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ ദയാവധത്തിനു വേണ്ടി ഗ്രാമീണദമ്പതികള്‍ കോടതിയില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലക്കാരായ രാമപ്പ, സരസ്വതി എന്നീ കര്‍ഷക തൊഴിലാളികളാണ് തമ്പല്ലപള്ളി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ജനനം മുതല്‍ കരള്‍രോഗം ബാധിച്ച മകള്‍ ജ്ഞാന സായിയുടെ ചികില്‍സാച്ചെലവ് വഹിക്കാന്‍ കഴിയാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്നാണ് ആവശ്യം. എന്നാല്‍, ഹരജി കോടതി തള്ളി.
ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി ദയാവധ ഹരജികള്‍ ഇതിനുമുമ്പും സമര്‍പ്പിച്ചിരുന്നു. 2012 ഫെബ്രുവരി 6ന് റോഡപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ തന്റെ 37 വയസ്സുള്ള മകന്റെ ദയാവധം ആവശ്യപ്പെട്ട് മദനപ്പള്ളി നഗരത്തിലെ 64 കാരിയായ വിധവ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു.

അതേവര്‍ഷം തന്നെ മാര്‍ച്ച് 28ന് ശ്വാസകോശ രോഗബാധിതനായ ബംഗാരുപാലം മണ്ഡലിലെ 22 കാരനായ കുമാര്‍ ദയാവധത്തിന് അനുമതി തേടി ജില്ലാ കലക്ടര്‍ക്കും ഹരജി നല്‍കി. മദനപ്പള്ളിയിലെ മുന്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ പ്രകാശ് റാവു വാതരോഗം മൂലം ഒരുഭാഗം തളര്‍ന്ന അമ്മ സീതയുടെ ദയാവധത്തിനു വേണ്ടി ലോക്പാലിനെ സമീപിച്ചത് 2012 ഡിസംബറിലാണ്. എന്നാല്‍, ഈ ഹരജികളൊന്നും അധികൃതര്‍ പരിഗണിച്ചില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 563 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക