|    Aug 21 Mon, 2017 6:31 am
FLASH NEWS

എട്ടുനോമ്പ് പെരുന്നാളും നവരാത്രി മഹോല്‍സവവും ; കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ തീരുമാനം

Published : 5th August 2017 | Posted By: fsq

 

കോട്ടയം: ജില്ലയിലെ മണര്‍കാട് സെന്റ്‌മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാള്‍, ദക്ഷിണ മൂകാബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോല്‍സവം എന്നിവയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും. രണ്ട് ഉല്‍സവങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ കലക്ടര്‍ സി എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. പ്രധാന ദിവസങ്ങളില്‍ വര്‍ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് ഇരു സ്ഥലങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. സപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ തിയ്യതികളാണ് മണര്‍കാട് പള്ളി പെരുന്നാള്‍. സപ്തംബര്‍ 21 നാണ് പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി മഹോല്‍സവം ആരംഭിക്കുക.തിരക്ക് കണക്കിലെടുത്ത് ഇരു സ്ഥലങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പോലിസ് അധികൃതര്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ സന്നിഹിതനായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍ദേശിച്ചു.ഉല്‍സവങ്ങള്‍ക്ക് മുമ്പായി ഇരു ദേവാലയങ്ങളുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം നടപടി സ്വീകരിക്കണം. കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതായുള്ള പരാതികള്‍ പരിഹരിച്ച് ഇരുപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനുവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക