|    Sep 24 Mon, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എട്ടുജില്ലകളിലെ 15 തദ്ദേശ വാര്‍ഡുകളില്‍ 11ന് ഉപതിരഞ്ഞെടുപ്പ്

Published : 14th December 2017 | Posted By: kasim kzm

തിരുവനന്തപുരം: എട്ട് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജനുവരി 11ന് ഉപതിരഞ്ഞെടുപ്പ്  നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, ജില്ലകളിലെ 12 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡിലും മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡിലും കാസര്‍കോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു. 16 മുതല്‍ നാമനിര്‍ദ്ദേശം സ്വീകരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 23. സൂക്ഷ്മ പരിശോധന 26ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി 28. വോട്ടെടുപ്പ് ജനുവരി 11ന് രാവിലെ 7ന് ആരംഭിച്ച് വൈകീട്ട് 5ന് അവസാനിക്കും. 12ന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതിരഞ്ഞെടുപ്പു നടക്കുന്ന വാര്‍ഡുകള്‍. മൈലച്ചല്‍, നഗരൂര്‍, വിളന്തറ, തെക്കുംപുറം, കൊറ്റങ്കര-മാമ്പുഴ, മരങ്ങാട്, കൊന്നത്തടി- മുനിയറ സൗത്ത്, കടമ്പഴിപ്പുറം- കോണിക്കഴി, വടക്കന്‍ഞ്ചേരി- മിച്ചാരംകോട്, പോത്തുകല്ല്- ഞെട്ടികുളം, തിരുവാലി- എകെജി നഗര്‍, എടയൂര്‍- തിണ്ടലം,  ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍, പൊന്നാനി നഗരസഭയിലെ അഴീക്കല്‍, കാസര്‍കോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss