|    Dec 14 Fri, 2018 8:17 am
FLASH NEWS
Home   >  News now   >  

എട്ടാം ദിനം വെള്ളിത്തിളക്കം

Published : 27th August 2018 | Posted By: jaleel mv

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ മാത്രം അഞ്ച് വെള്ളിയാണ് ഇന്ത്യ കരസ്ഥമാക്കിയത്. കൂടാതെ, ചീട്ട് കളി വിഭാഗത്തില്‍പെട്ട ബ്രിഡ്ജില്‍ രണ്ട് വെങ്കലവും ഇന്ത്യ നേടി. അഞ്ച് വെളളിമെഡലുകളില്‍ മൂന്നും അത്‌ലറ്റിക്‌സില്‍ നിന്നാണെന്നതാണ് മറ്റൊരു പ്രത്യേകത. 400 മീറ്റര്‍ പുരുഷന്‍മാരില്‍ മുഹമ്മദ് അനസും വനിതകളില്‍ ഹിമാ ദാസും 100 മീറ്ററില്‍ ദ്യുതി ചന്ദുമാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. അശ്വാഭ്യാസം വ്യക്തിഗത വിഭാഗത്തില്‍ ഫുവാദ് മിര്‍സയും ഇതിന്റെ ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ബ്രിഡ്ജില്‍ പുരുഷ ടീമും മിക്‌സഡ് ടീമുമാണ് ഇന്ത്യക്ക് വെങ്കലം നേടിക്കൊടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss