|    Jun 24 Sat, 2017 7:24 pm
FLASH NEWS

എട്ടാം തവണയും ചേര്‍ത്തലയ്ക്ക് കിരീടം

Published : 28th November 2016 | Posted By: SMR

ചേര്‍ത്തല: രണ്ടു ദിവസങ്ങളിലായി ചേര്‍ത്തല മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന  റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ആതിഥേയരായ ചേര്‍ത്തല ഉപജില്ല തുടര്‍ച്ചയായി എട്ടാം തവണയും കിരീടം നേടി ആധിപത്യം ഉറപ്പിച്ചു.സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ രണ്ടു ദിവസമായി നടന്ന മേളയില്‍ 368 പോയിന്റ് നേടിയാണ് ചേര്‍ത്തല ഉപജില്ല ഓവറോള്‍ ചാംപ്യന്‍മാരായത്. രണ്ടാം സ്ഥാനത്ത് എത്തിയ ആലപ്പുഴ 250 പോയിന്റ് നേടി.  119 പോയിന്റുമായി മാവേലിക്കര  മൂന്നാം സ്ഥാനവും 74 പോയിന്റുമായി കായംകുളം നാലാം സ്ഥാനത്തും എത്തി. മറ്റ് ഉപജില്ലകള്‍ക്ക് കിട്ടിയ പോയിന്റ്: തുറവൂര്‍- 29, ചെങ്ങന്നൂര്‍- 28, മങ്കൊമ്പ്- 18, ഹരിപ്പാട്- 14, അമ്പലപ്പു- 4, തകഴി മൂന്ന് വീതം പോയിന്റുകള്‍ നേടി. സ്‌കൂളുകളുടെ വിഭാഗത്തില്‍ 95 പോയിന്റ് നേടി ചേര്‍ത്തല ഉപജില്ലയിലെ ചാരമംഗലം ഗവ. ഡിവിഎച്ച്എസ് ഒന്നാമതെത്തി. മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസ് 76 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 74 പോയിന്റുമായി അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് അസിസി എച്ച്എസ്എസ് മൂന്നാം സ്ഥാനവും ആലപ്പുഴ എസ്ഡിവിബിഎച്ച്എസ്എസ് 44 പോയിന്റോടെ നാലാം സ്ഥാനത്തും എത്തി. 36 പോയിന്റ് നേടിയ ആലപ്പുഴ സെന്റ് ജോസഫ്‌സ് ജിഎച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുമെത്തി. 32 പോയിന്റുമായി ആലപ്പുഴ ലിയോതേര്‍ട്ടീന്ത് എച്ച്എസ്എസ് ആറാം സ്ഥാനത്തുണ്ട്. 29 പോയിന്റോടെ ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈ്‌സ്‌കൂളാണ് പിന്നില്‍. സമാപന സമ്മേളനം ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്‍ര് വി.എ. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡിഡിഇ വി അശോകന്‍ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ സ്മമാനദാനം നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക