|    Nov 21 Wed, 2018 5:16 pm
FLASH NEWS

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ക്കെതിരേ പോക്‌സോ പ്രകാരം കേസ്

Published : 19th August 2018 | Posted By: kasim kzm

ബദിയടുക്ക: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത പരാതിയില്‍ ഗള്‍ഫുകാരനും ഭാര്യയ്ക്കും എതിരെ ബദിയടുക്ക പോലിസ് പോക്‌സോ പ്രകാരം കേസെടുത്തു. ജോലിക്ക് നിര്‍ത്തിയ മാതാവിനെതിരെ ജുവനൈല്‍ ആക്ട് പ്രകാരവും കേസെടുത്തു. ബദിയടുക്കയ്ക്കു സമീപത്തെ ഗള്‍ഫുകാരന്‍ അബൂബക്കര്‍ (46), ഭാര്യ സുഹ്‌റാബി (39) എന്നിവര്‍ക്കെതിരെയാണ് പോക്‌സോ നിയമപ്രാരം പകാരം കേസെടുത്തത്. പതിമൂന്നുകാരിയായ പെണ്‍കുട്ടി 2015 മുതല്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ ജോലിക്കാരിയാണ്. അവിടെ താമസിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്.
ഇതിനിടയില്‍ അബൂബക്കര്‍ ഗള്‍ഫില്‍ നിന്നെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ബദിയടുക്ക പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss