|    Jul 17 Tue, 2018 10:04 am
FLASH NEWS

എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തില്‍ വീടിന് നേരേ അക്രമം

Published : 12th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: എട്ടാംതരം വിദ്യാര്‍ഥിനിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും മൊബൈല്‍ ഫോണിലെ സംഭാഷണങ്ങളും ചിത്രങ്ങളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ ചോദ്യംചെയ്ത വിരോധത്തില്‍ വീടുകയറി അക്രമിച്ചതിന് പത്തുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. കാഞ്ഞങ്ങാട് ടൗണിനോട് ചേര്‍ന്നുള്ള സ്ഥലത്തെ പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് അക്രമം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ബാസിത്ത്(20), സാഹിക്(27),സുഹൈല്‍(24), ശാക്കിര്‍(19) തുടങ്ങി 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്വകാര്യ സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിനിയായിരിക്കവെയാണ് കേസിലെ മുഖ്യപ്രതി പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. അതിന് ശേഷം നിരന്തരമായി പിന്തുടരുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ വീടിന് നേരെ അക്രമം നടത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss