|    Aug 16 Thu, 2018 10:07 am
Home   >  National   >  

എട്ടാംക്ലാസ് വിജയിക്കാത്ത ആള്‍പോലും അഭിഭാഷകന്‍: അഭിഭാഷകവൃത്തി ഏറ്റവും തരംതാണ നിലയില്‍ -ഹൈക്കോടതി

Published : 16th February 2018 | Posted By: sruthi srt

ചെന്നൈ:അഭിഭാഷകവൃത്തിയുടെ നിലവാരം നശിച്ചുവെന്നും ഇപ്പോഴത് ഏറ്റവും തരംതാണ നിലയിലാണെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സ്വന്തം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യമെന്നും ജസ്റ്റിസ് എന്‍. കൃപാകരന്‍ നിരീക്ഷിച്ചു.

എട്ടാംക്ലാസ് വിജയിക്കാത്ത ആള്‍പോലും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നത് തനിക്കറിയാം. ഇത് വേദനാജനകമായ സ്ഥിതിയാണ്. എട്ടാംക്ലാസില്‍ പരാജയപ്പെട്ടയാള്‍ ഓപ്പണ്‍ സര്‍വകലാശാലയിലൂടെ ബിരുദാനന്തരബിരുദം വരെ നേടി അഭിഭാഷകനായി. ഇയാള്‍ പിന്നീട് ഒരു അസോസിയേഷനുണ്ടാക്കി. തുടര്‍ന്ന്് വിരമിച്ച ജഡ്ജി, ഐഎഎസ്. ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം മത്സരിക്കുന്നതിന്റെ കട്ടൗട്ട് ഹൈക്കോടതിയുടെ മുന്നില്‍ സ്ഥാപിച്ചുവെന്നും ജസ്റ്റിസ് പറഞ്ഞു. ബാര്‍കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss