എടിപി ലോക ടൂര്‍സ്: മുറേയ്ക്കെതിരേ നദാലിന് ജയം
Published : 20th November 2015 | Posted By: SMR
ലണ്ടന്‍: എടിപി ലോക ടൂര്‍സ് ഫൈനല്‍സില്‍ ശ്രദ്ധേയമായ പോരാട്ടത്തില്‍ ബ്രിട്ടന്റെ ഒന്നാംനമ്പര്‍ താരം ആന്‍ഡി മുറേയ്ക്കെതിരേ മുന്‍ ലോക ഒന്നാംനമ്പര്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനു ജയം. ഈ വര്‍ഷത്തെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത നദാല്‍ 6-4, 6-1നാണ് മുറേയെ നിഷ്പ്രഭനാക്കിയത്. ജയത്തോടെ നദാല്‍ സെമിക്ക് തൊട്ടരികിലെത്തുകയും ചെയ്തു.
പരിക്കും മോശം ഫോമും മൂലം ഈ വര്‍ഷം നിരവധി തിരിച്ചടികള്‍ നേരിടേണ്ടിവന്ന 29കാരനായ നദാല്‍ ഇവയെല്ലാം മായ്ക്കുന്ന കളിയാണ് കാഴ്ചവച്ചത്.
മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്റിന്‍ക നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്പെയിനിന്റെ ഡേവിഡ് ഫെററെ കീഴക്കി. ആദ്യസെറ്റില്‍ 2-5നു പിന്നിട്ടുനിന്ന ശേഷമാണ് വാവ്റിന്‍ക 7-5, 6-2നു ജയിച്ചുകയറിയത്.
അതേസമയം, ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-റുമാനിയയുടെ ഫ്ളോഫിന് മെര്‍ജിയ സഖ്യം സെമിയിലേക്ക് മുന്നേറി. ലോക റാങ്കിങില്‍ എട്ടാമതുള്ള ഇന്തോ-റുമാനിയന്‍ ജോടി നാലാം റാങ്കിലുള്ള ബ്രിട്ടന്റെ ജാമി മുറേ-ആസ്ത്രേലിയയുടെ ജോണ്‍ പിയേഴ്സ് സഖ്യത്തെ 6-3, 7-6നു തോല്‍പ്പിക്കുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.