|    Dec 10 Mon, 2018 4:06 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

എടിപി റാങ്കിങ് : സ്റ്റാന്‍ വാവ്‌റിങ്ക ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Published : 27th September 2017 | Posted By: fsq

 

ലണ്ടന്‍: എടിപി ടെന്നിസ് റാങ്കിങില്‍ സ്വിസ് സൂപ്പര്‍താരം സ്റ്റാന്‍ വാവ്‌റിങ്ക ഒരുസ്ഥാനം നഷ്ടപ്പെട്ട് ഒമ്പതാം സ്ഥാനത്തേക്കെത്തി. കാല്‍ക്കുഴക്കേറ്റ പരിക്ക് മൂലം അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വാവ്‌റിങ്കയ്ക്ക് കഴിഞ്ഞിരുന്നില്ല. സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലാണ് പട്ടികയിലെ ഒന്നാം സ്ഥാനത്ത്. സ്വിസ് താരം റോജര്‍ ഫെഡറര്‍ രണ്ടാം സ്ഥാനത്തും ആന്‍ഡി മുറെ മൂന്നാം സ്ഥാനത്തുമാണുള്ളത്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെല്‍വ്്, ക്രൊയേഷ്യയുടെ മാരിന്‍ സിലിക്ക്, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്, ഓസ്ട്രിയയുടെ ഡൊമിനിക് തിയാം, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, സ്റ്റാന്‍ വാവ്‌റിങ്ക, സ്‌പെയിന്‍ താരം പാബ്ലോ കരീനോ ബുസ്റ്റ് എന്നിവരാണ് യഥാക്രമം നാല് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss