|    Jun 25 Mon, 2018 5:58 am
FLASH NEWS
Home   >  Sports  >  Football  >  

എടികെയെ വീഴ്ത്തി ബംഗളൂരു

Published : 4th February 2018 | Posted By: vishnu vis

കൊല്‍ക്കത്ത: നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ എടികെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ  മങ്ങി.  ബംഗളൂരു എഫ്‌സിയോട് 2-0ന് തോല്‍വി വഴങ്ങിയതാണ്എടികെയ്ക്ക് തിരിച്ചടിയായത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ എടികെ ഡിഫന്‍ഡര്‍ ഫിഗറസിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ബംഗളൂരു 83ാം മിനിറ്റില്‍ മിക്കുവിലൂടെ രണ്ടാം ഗോളും നേടി വെന്നിക്കൊടി പാറിക്കുകയായിരുന്നു. 69ാം മിനിറ്റില്‍ ബംഗളൂരു താരം രാഹുല്‍ ബെക്കെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.  ബംഗളൂരു പട്ടികയില്‍ ഒന്നാം സ്ഥാനത്തും എടികെ എട്ടാം സ്ഥാനത്തുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss