|    Mar 24 Fri, 2017 5:42 pm
FLASH NEWS

എടിഎസ് മുസ്‌ലിം യുവാക്കളെ അന്യായമായി തടവിലിടുന്നു: ശരത് പവാര്‍

Published : 31st August 2016 | Posted By: mi.ptk

maxresdefault

മുംബൈ: നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ മാത്രം മുസ്‌ലിം യുവാക്കളെ ഭീകരവിരുദ്ധസേന (എടിഎസ്) അനധികൃതമായി തടവിലിടുക വഴി ഭയപ്പെടുത്തുകയാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ഐഎസിന്റെയും മറ്റു നിരോധിത സംഘടനകളുടെയും പേരില്‍ യുവാക്കളെ ഭയപ്പെടുത്തുകയാണെന്ന പരാതിയുമായി വിവിധ സംഘടനകളുടെ 28 അംഗ പ്രതിനിധിസംഘം തന്നെ കണ്ടിരുന്നുവെന്നും പവാര്‍ പറഞ്ഞു. ഐഎസുമായി അവര്‍ക്ക് ബന്ധമില്ല. യുവാക്കളും അവരുടെ സമുദായവും ഐഎസിനെ എതിര്‍ക്കുന്നവരാണ്. അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കണമെന്നാണ് നിയമം. എന്നാല്‍, അറസ്റ്റ് ചെയ്ത യുവാക്കളെ 120 മണിക്കൂറോളം അജ്ഞാതകേന്ദ്രത്തില്‍ തടവിലിട്ട സംഭവങ്ങളുണ്ട്. സര്‍ക്കാര്‍ ഇത് കാര്യമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്ക് ജാതിയും മതവും വര്‍ഗവുമില്ല. പ്രത്യേക മതവിഭാഗത്തെ കുറ്റവാളികളായി ചിത്രീകരിക്കരുത്. അറസ്റ്റ് ചെയ്താല്‍ ഉടനെ  മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കണം. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുകയും അതിവേഗ കോടതിയില്‍ വിചാരണ ചെയ്യുകയുമാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.

മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കരുത്; ഹോട്ടലുകള്‍ക്ക് നിര്‍ദേശം

(Visited 264 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക