|    Jan 23 Mon, 2017 4:15 pm

എടിഎസ്പി പദ്ധതി പ്രവൃത്തി പുരോഗതി വിലയിരുത്തി

Published : 2nd March 2016 | Posted By: SMR

മേപ്പാടി: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തില്‍ അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതി പ്രകാരം ഏറ്റവും പിന്നോക്കാവസ്ഥയിലുണ്ടായിരുന്ന ഏഴ് ആദിവാസി കോളനികളില്‍ നടപ്പാക്കുന്ന വികസന – ക്ഷേമകാര്യ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയുത്തുന്നതിന് മണ്ഡലം എംഎല്‍എ എം വി ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തില്‍ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു.
ഭവന നിര്‍മാണം, ഭവന പുനരുദ്ധാരണം, കുടിവെള്ള പദ്ധതികള്‍, റോഡുകള്‍, നടപ്പാതകള്‍, വൈദ്യൂതീകരണം, ജലസേചന പദ്ധതികള്‍, പാലങ്ങള്‍, മണ്ണ് സംരക്ഷണ പദ്ധതികള്‍, പശു വളര്‍ത്തല്‍ പദ്ധതി, ആട് വളര്‍ത്തല്‍ പദ്ധതി , കോഴി, താറാവ് വളര്‍ത്തല്‍ പദ്ധതികള്‍ തൊഴില്‍ നൈപുണ്യ വികസനത്തിന്റെ ഭാഗമായി ഡ്രൈവിങ് പരിശീലനം, പ്ലമ്പിങ്, വയറിങ്, മേഴ്‌സണറി, കാര്‍പ്പെന്റെറി, തയ്യല്‍ എന്നിവയുടെ പരിശീലനവും പണി ആയുധങ്ങള്‍, തയ്യല്‍ മെഷീനുകള്‍, മുച്ചക്ര വാഹനങ്ങള്‍, എന്നിവയുടെ വിതരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍, പി യു ദാസ് നിര്‍വഹണം വഹിക്കുന്ന പദ്ധതി ആദിവാസി വികസന പദ്ധതികളില്‍ നിന്നും വ്യത്യസ്തമാണ്.
മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന്റെയും ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരോ കോളനികളിലും കൃത്യമായ ഇടപെടലുകള്‍ നടത്തും. പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തികള്‍ക്കു നേതൃത്വം നല്‍കുന്ന കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കൃഷി വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ്, അമൃത്, ഗവ. പോളിടെക്‌നിക് മീനങ്ങാടി തുടങ്ങി വിവിധ നിര്‍വ്വഹണ ഏജന്‍സികളുടെ ഏകോപനവും, നിര്‍വഹണവും കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ നീലിമല ( പണിയ), ശേഖരന്‍കുട്ടി( പണിയ, കാട്ടുനായ്ക്ക), പാരച്ചുരം( കാട്ടുനായ്ക്ക), തിനപുരം ( പണിയ), മാന്‍കുന്ന്( തച്ചനാടന്‍മൂപ്പന്‍), ജയ്ഹിന്ദ് ( പണിയ, കാട്ടുനായ്ക്ക), പുലുകുന്ന് ( പണിയ) കോളനികളില്‍ സമ്പൂര്‍ണ്ണ വികസനം സാധ്യമാവും. ആദിവാസി വികസന മേഖലയില്‍ എന്നും കടുത്ത വെല്ലുവിളിയായിരുന്ന ഭവന നിര്‍മാണം, ഏറ്റവും അനുകരണീയമായ രീതിയിലാണ് നടപ്പാക്കുന്നത്.
400 ച. അടി വിസ്തീര്‍ണത്തില്‍ മനേഹരമായ ഭവനങ്ങളാണ് ഒരുങ്ങുന്നത്. വീടിന്റെ അടുക്കളയിലും, ടോയിലറ്റിലും, ശുദ്ധജലം ലഭ്യമാക്കുകയും തേപ്പ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പതിച്ച് പെയിന്റിങ് പ്രവര്‍ത്തിയും പൂര്‍ത്തീകരിച്ചാണ് വീട് ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷഹര്‍ബാന്‍ സൈതലവി, വൈസ് പ്രസിഡന്റ് പി ഹരിഹരന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലക്കല്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ആര്‍ യമുന, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയര്‍പേഴ്‌സന്‍ യശോദ, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥനായ പി യു ദാസ്, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ സി കെ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സതീദേവി, കെ വിജയന്‍, റസിയ ഹംസ അനുഗമിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക