|    Sep 26 Tue, 2017 7:32 am
FLASH NEWS
Home   >  Kerala   >  

എടിഎമ്മുകള്‍ ഇനി ഹൈവേ പോലിസിന്റെ നിരീക്ഷണത്തില്‍

Published : 16th August 2016 | Posted By: G.A.G

തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകളുടെ നിരീക്ഷണച്ചുമതല ഹൈവേ പോലിസിനെ ഏല്‍പ്പിച്ച് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുവരെ എടിഎമ്മുകള്‍ ഹൈവേ പോലിസ് നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം . ഹൈവേ പോലിസ് പട്രോള്‍ സംഘങ്ങളും നൈറ്റ് പട്രോള്‍ സംഘങ്ങളും തങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളിലെ എടിഎമ്മുകളില്‍ സ്ഥിരമായി പരിശോധന നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചി്ട്ടുണ്ട്. സംശയകരമായ ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്കുകള്‍ എന്നിവ എടിഎമ്മിനോട് ഘടിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ഇതൊടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുള്ള എടിഎമ്മുകളില്‍ അവര്‍ ശ്രദ്ധാപൂര്‍വം ജോലി നിര്‍വഹിക്കുന്നുണ്ടോയെന്നും ഹൈവേ പോലീസ് നിരീക്ഷിക്കണം. തിരുവനന്തപുരത്ത് എടിഎമ്മില്‍ തട്ടിപ്പു നടന്നതിനെത്തുടര്‍ന്ന് എടിഎമ്മുകളില്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നു നിര്‍ദേശമുയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക