|    Jan 17 Tue, 2017 3:34 am
FLASH NEWS

എടിഎമ്മുകളുടെ സുരക്ഷ പോലിസ് മേധാവി റിസര്‍വ് ബാങ്കിന് കത്തയച്ചു

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്തെ എടിഎം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ എടിഎമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിസ ര്‍വ് ബാങ്ക് അധികൃതര്‍ക്കു കത്ത് നല്‍കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. തലസ്ഥാനത്തെ എടിഎമ്മില്‍ പണം തട്ടിപ്പിനായി ഉപകരണങ്ങള്‍ സ്ഥാപിച്ചത് സിസിടിവിയില്‍ പതിഞ്ഞിട്ട് ഒരുമാസത്തിലധികമായിട്ടും അധികൃതര്‍ ഇതു ശ്രദ്ധിക്കാത്തത് ഗുരുതരവീഴ്ചയാണ്.
സംസ്ഥാനത്തെ എടിഎമ്മുകള്‍ക്കെല്ലാം സുരക്ഷയൊരുക്കാന്‍ പോലിസിനാവില്ല. പണം തട്ടിപ്പ് തടയുന്നതിനുള്ള സാങ്കേതിക വശങ്ങളും പണം ട്രാന്‍സ്ഫര്‍ അടക്കമുള്ള വിവരങ്ങളും ലഭ്യമാവുന്നത് ബാങ്ക് അധികൃതര്‍ക്കാണ്. അതിനാല്‍, സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ബാങ്ക്തലത്തി ല്‍ നടപടികള്‍ ആവശ്യമാണ്. സുരക്ഷയുടെ കാര്യത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നു ചെയ്യാവുന്നതെല്ലാം ചെയ്യും. ഒപ്പം ജനങ്ങളെ ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ചു ബോധവല്‍ക്കരിക്കേണ്ടത് അനിവാര്യമാണ്.
തലസ്ഥാനത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനെ കേരള പോലിസ് വിശദമായി ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സംഘത്തില്‍ എത്ര പേരുണ്ടെന്നോ അവര്‍ രാജ്യം വിട്ടെന്നോ വ്യക്തമാക്കാനാവില്ല. വിദേശികളായ പ്രതികളെ വലയിലാക്കാന്‍ ഇ ന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച തട്ടിപ്പു രീതിയും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. അന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്താനാവില്ല, മറിച്ച് അന്വേഷണഫലങ്ങള്‍ അറിയിക്കും.
മറ്റു ജില്ലകളില്‍ സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഐജിമാര്‍ക്കു നി ര്‍ദേശം നല്‍കിയിട്ടുണ്ട്. പല എടിഎമ്മുകളിലും പോലിസെത്തി സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
പിള്ളയുടെ പ്രസംഗം: അറസ്റ്റ് ചെയ്യുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ
വിവേചനാധികാരമെന്ന് ഡിജിപി
തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗത്തിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ആര്‍ ബാലകൃഷ്ണപ്പിള്ളയെ അറസ്റ്റ് ചെയ്യുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിയമപ്രകാരമുള്ള നടപടികളാവും ഏതൊരു അന്വേഷണത്തിലും താന്‍ നടപ്പാക്കുകയെന്നും ബെഹ്‌റ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക