|    May 26 Fri, 2017 2:57 pm
FLASH NEWS

എടിഎമ്മുകളില്‍ ഇനി ഹൈവേ പോലിസ് നിരീക്ഷണം

Published : 17th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകളുടെ നിരീക്ഷണച്ചുമതല ഹൈവേ പോലിസിനെ ഏല്‍പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. രാത്രി 9 മുതല്‍ രാവിലെ 6 വരെ എടിഎമ്മുകള്‍ ഹൈവേ പോലിസ് നിരീക്ഷിക്കണം. ഹൈവേ പോലിസ് പട്രോള്‍ സംഘങ്ങളും നൈറ്റ് പട്രോള്‍ സംഘങ്ങളും തങ്ങളുടെ ചുമതലയിലുള്ള മേഖലയില്‍ എടിഎമ്മുകളില്‍ സ്ഥിരമായി പരിശോധന നടത്തണം. സംശയകരമായ ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്കുകള്‍ എന്നിവ എടിഎമ്മിനോട് ബന്ധിപ്പിച്ചിട്ടുണ്ടോ, പിറകില്‍ കേടുപാടുകളോ അനധികൃത ഉപകരണങ്ങളോ ഉണ്ടോ തുടങ്ങിയവയാണ് പരിശോധിക്കേണ്ടത്. ക്രമക്കേട് കണ്ടാല്‍ പോലിസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണം. സുരക്ഷാ ഉദ്യോഗസ്ഥരുള്ള എടിഎമ്മുകളില്‍ അവര്‍ ശ്രദ്ധാപൂര്‍വം ഡ്യൂട്ടി നിര്‍വഹിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. വീഴ്ചയുണ്ടെങ്കില്‍ ബാങ്ക് അധികൃതര്‍ക്ക് റിപോര്‍ട്ട് ചെയ്യണം. സുരക്ഷാ ഉദ്യോഗസ്ഥരില്ലെങ്കില്‍ ആ വിവരം ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day