|    Dec 18 Mon, 2017 10:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം നയത്തിന്റെ ഭാഗം: റിസര്‍വ് ബാങ്ക്

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതു സര്‍ക്കാരിന്റെ പൊതുനയത്തിന്റെ ഭാഗമായിട്ടാണെന്ന് റിസര്‍വ് ബാങ്ക് ഹൈക്കോടതിയില്‍. എടിഎമ്മുകളില്‍ നിന്നു സൗജന്യമായി എത്ര തവണ വേണങ്കിലും പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സ്വാതി അഗര്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്.
എടിഎം സൗകര്യം ഏര്‍പ്പെടുത്തിയത് നേരിട്ടുള്ള പണമിടപാട് കുറയ്ക്കാനും ഇലക്ട്രോണിക് സങ്കേതം വഴിയുള്ള ഇടപാട് പ്രോല്‍സാഹിപ്പിക്കാനുമാണെന്ന് റിസര്‍വ്വ് ബാങ്ക് ജസ്റ്റിസുമാരായ ഡി രോഹിണി, സംഗീത ധിംഗ്‌റ സേഗാള്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഉദ്ദേശിക്കുന്നില്ലെന്നും ബാങ്ക് അവരുടെ അധികാരമുപയോഗിച്ചു ഭരണം സുഗമമാക്കാന്‍ സ്വീകരിച്ച നടപടികളെ ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും റിസര്‍വ് ബാങ്കിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി റിസര്‍വ് ബാങ്കിനോടാവശ്യപ്പെട്ടു.
റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു എന്നീ മെട്രോ നഗരങ്ങളിലെ ഇടപാടുകാര്‍ക്ക് സൗജന്യമായി മാസത്തില്‍ അഞ്ചുതവണ മാത്രമേ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. അതിനു ശേഷമുള്ള ഇടപാടുകള്‍ക്ക് 20 രൂപ വീതം ചാര്‍ജ് ചുമത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss