|    Sep 26 Tue, 2017 3:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എടിഎമ്മില്‍ രണ്ടായിരമെത്തി; 500 രൂപയ്ക്കായി കാത്തിരിപ്പ്

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഏഴാംനാളില്‍ തലസ്ഥാനത്തെ എടിഎമ്മുകളില്‍ 2000 രൂപയുടെ കറന്‍സി എത്തി. 65ഓളം എടിഎമ്മുകളിലാണ് ഇന്നലെ മുതല്‍ പുതിയ 2000 രൂപ ലഭിച്ചത്. പുതിയ നോട്ടായതിനാല്‍ എടിഎമ്മുകളില്‍ ക്രമീകരണം വരുത്തിയശേഷമാണ് 2000 രൂപ അറകളില്‍ നിറച്ചത്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പുതിയ രണ്ടായിരം നോട്ട് ബാങ്കുകളില്‍ എത്തിയിരുന്നുവെങ്കിലും എടിഎമ്മില്‍ നിക്ഷേപിക്കാനായിരുന്നില്ല. എടിഎമ്മുകളില്‍ സാങ്കേതിക ക്രമീകരണം വരുത്തേണ്ടിയിരുന്നതിനാലാണിത്. മറ്റ് എടിഎമ്മുകളിലും വൈകാതെ 2000 രൂപ നോട്ട് ലഭിച്ചുതുടങ്ങും. പുതുതായി ഇറക്കിയ 500 രൂപ ബാങ്കുകള്‍ക്ക് കിട്ടുന്ന മുറയ്ക്ക് എടിഎമ്മുകളില്‍ നിറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള സജ്ജീകരണം നടത്തിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
പുതിയ 500ന്റെ നോട്ടുകള്‍ ഇന്നു ബാങ്കുകളിലെത്തുമെന്നാണ് അറിയുന്നത്. 500 രൂപ കൂടി എടിഎം വഴി ലഭ്യമാവുന്നതോടെ ചില്ലറക്ഷാമമെന്ന പ്രതിസന്ധിക്കും അയവുണ്ടാവുമെന്നാണ് പ്രതീക്ഷ. കൂടാതെ, 20, 50 രൂപ നോട്ടുകളും എടിഎം വഴി ലഭ്യമാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക