|    Apr 25 Tue, 2017 8:06 pm
FLASH NEWS

എടിഎമ്മില്‍ നിന്ന് ലഭിച്ച പണം കടലാസ് ഒട്ടിച്ചത്

Published : 29th October 2016 | Posted By: SMR

വടകര: എടിഎം വഴി പണം പിന്‍വലിച്ച ടീച്ചര്‍ പണം വന്നതിന് ശേഷം നോക്കിയപ്പോള്‍ കടലാസ് വെച്ച് ഒട്ടിച്ച അഞ്ഞൂറ് രൂപയുടെ കീറിയ നോട്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മേമുണ്ട ടൗണിലെ ഫെഡറല്‍ ബേങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചപ്പോഴാണ് കടലാസ് ഒട്ടിച്ച നോട്ട് ലഭിച്ചത്. മേമുണ്ട ഹൈസ്‌കൂള്‍ അധ്യാപിക ഷജിനക്കാണ് പണം പിന്‍വലിച്ചപ്പോള്‍ കീറിയ നോട്ട് കിട്ടിയത്. കീറിയ ഭാഗം വെള്ള കടലാസ് കൊണ്ട് ഒട്ടിച്ച നിലയിലാണ്. അയ്യായിരം രൂപ പിന്‍വലിച്ചപ്പോള്‍ കിട്ടിയ നോട്ടുകളില്‍ ഒന്നാണ് ഉപയോഗിക്കാനാവാത്ത വിധം കീറിയ നിലയിലുള്ളത്. എടിഎമ്മില്‍ ഇത്തരം കറന്‍സികള്‍ പാടില്ലെന്നാണ് ചട്ടം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day