|    Sep 19 Wed, 2018 12:28 am
FLASH NEWS

എടിഎമ്മില്‍ നിന്നു ലഭിച്ചത് പേപ്പര്‍ ഒട്ടിച്ച രണ്ടായിരം രൂപയുടെ വ്യാജനോട്ടുകള്‍

Published : 4th October 2017 | Posted By: fsq

 

പൊന്നാനി: എടിഎമ്മില്‍ നിന്നു ലഭിച്ചത് രണ്ടായിരം രൂപയുടെ വ്യാജ നോട്ടുകള്‍. ചമ്രവട്ടം ജങ്ഷനിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്നാണ് ഈശ്വരമംഗലം സ്വദേശി ഹുസൈന് രണ്ടായിരം രൂപയുടെ വ്യാജനോട്ടുകള്‍ ലഭിച്ചത്. രണ്ടായിരം രൂപയുടെ കളറിനോട് ‘സാദൃശ്യമുള്ള പേപ്പറുകള്‍ ഒട്ടിച്ച രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകളാണ് ലഭിച്ചത്. വ്യാജനോട്ട് ലഭിച്ച ഹുസൈന്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരെ വിവരമറിയിച്ചിരുന്നുവെങ്കിലും നോട്ട് തങ്ങളുടെതല്ലെന്ന നിലപാടാണ് ബാങ്ക് അധികൃതര്‍ കൈകൊണ്ടത്. ഇതോടെ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതോടെ പണം തിരികെ വാങ്ങാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവുകയായിരുന്നു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടില്‍ ഒരു വര വീണാല്‍ പോലും സ്വീകരിക്കാത്ത ബാങ്കുകാര്‍ എന്തടിസ്ഥാനത്തിലാണ് പേപ്പര്‍ ഒട്ടിച്ച രണ്ടായിരം രൂപയുടെ നോട്ടുകള്‍ എടിഎമ്മില്‍ നിക്ഷേപിച്ചതെന്ന ചോദ്യമുന്നയിക്കുകയാണ് ഇടപാടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss