|    Oct 22 Mon, 2018 7:41 am
FLASH NEWS
Home   >  Kerala   >  

എടിഎമ്മില്‍ നിന്നും 10000 രൂപ പിന്‍വലിക്കാം

Published : 16th January 2017 | Posted By: G.A.G

atm

ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്നു ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 രൂപയായിരുന്നത് 10000 ആക്കി ഉയര്‍ത്തി. റിസര്‍വ് ബാങ്കിന്റേതാണ് നടപടി. ഇന്നു മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു.
പണ ലഭ്യതയുടെ കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പുതിയ തീരുമാനം ആശ്വാസകരമാകുമെന്നാണ് കണക്കുകൂട്ടലെങ്കിലും ബാങ്കുകളുടെ പക്കല്‍ ആവശ്യത്തിന് നോട്ടുകള്‍ ഇല്ലാത്തത് പ്രശ്‌നമാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം അക്കൗണ്ടില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24000 ആയിത്തന്നെ തുടരും.

കറന്റ് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക അന്‍പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss